തിരുവനന്തപുരം: സംസ്ഥാനത്തേക്ക് അടുത്ത മാസം മൂന്നു സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിക്കും. എറണാകുളം - ടാറ്റാ നഗർ (ജംഷഡ്പുർ) പ്രതിദിന ട്രെയിൻ, മംഗളൂരു - കോയമ്പത്തൂർ ശതാബ്ദി (6 ദിവസം), എറണാകുളം - വേളാങ്കണ്ണി (ആഴ്ചയിൽ രണ്ടു ദിവസം) എന്നിവയ്ക്കാണു റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ഇതോടൊപ്പം തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും ഗുരുവായൂർ - പുനലൂർ ഫാസ്റ്റ് പാസഞ്ചർ, എക്സ്പ്രസായി മധുരയിലേക്കും നീട്ടാനും അനുമതി നൽകി. രാജ്യത്താകെ 200 സ്പെഷ്യൽ ട്രെയിനുകളും 30 ശ്രമിക് ട്രെയിനുകളുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.