കോവളം: വിഴിഞ്ഞം ലയൺസ് ക്ലബ്ബ്, വിഴിഞ്ഞം ജനമൈത്രി പൊലീസ്, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരം, മുക്കോല ബെപാസ്, മരുതൂർക്കോണം പി.ടി.എം.വി.എച്ച്.എച്ച്.എസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഫല വൃക്ഷ തൈക, പൂച്ചെടികൾ എന്നിവ നട്ടു. വിഴിഞ്ഞം പൊലീസ് എസ്.എച്ച്.ഒ എസ്.ബി. പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് വൈസ് ഗവർണർ ഡോ. കണ്ണൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. സജു, മുൻ പ്രസിഡന്റ് അരുൺ, സെക്രട്ടറി റാഫി, മണ്ണിൽ മനോഹരൻ, യാസർ അറാഫത്ത്, റഫീഖ്, രതീഷ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺമാരായ വിനോദ് കുമാർ, അഭിലാഷ്, വിഴിഞ്ഞം പൊലീസ് സി.ആർ.ഒ ബിജു, നിംസ് മെഡിസിറ്റി ട്രസ്റ്റ് മാനേജർ മുരളി കൃഷ്ണൻ, മാർക്കറ്റിംഗ് മാനേജർ വിപിൻ, എച്ച്.ആർ. മാനേജർ അരുൺ ബാബു എന്നിവർ നേതൃത്വം നൽകി.