class

തിരുവനന്തപുരം:തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ വി.എസ്.ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ പഠന ക്ളാസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വലിയതുറ രാജീവ് ഗാന്ധി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ഓൺലൈൻ പഠന സൗകര്യം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ടി.ശരത്ചന്ദ്രപ്രസാദ്,മുൻകൗൺസിലർ ഹരികുമാർ,അമ്പാടി ചന്ദ്രശേഖരൻനായർ,രാജഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. വലിയതുറയിൽ സംഘടിപ്പിച്ച ചടങ്ങിൽ വലിയതുറ ഗിരീശൻ,ജെറാൾഡ്,അബ്ദുൾഖാദർ മൗലവി,പി.പത്മകുമാർ,ഡോ.മോസസ് തുടങ്ങിയവർ പങ്കെടുത്തു.