തിരുവനന്തപുരം : മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ.കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു ജയമോഹൻ തമ്പിയെന്ന് കെ.സി.എ പ്രസിഡന്റ് സജൻ കെ വർഗീസ്, സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായർ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
1982-84 കാലഘട്ടത്തിൽ കേരളത്തിനായി ആറ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു.. 1978ൽ എസ്.ബി.ടിയിൽ ചേർന്നു. രണ്ട് വർഷം അതിഥിയായി എസ്.ബി.ടിക്കു വേണ്ടി കളിച്ചതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ബാങ്കിനായി 20 വർഷം കളിക്കളത്തിൽ നിറഞ്ഞുനിന്നു.