muralikrishna
muralikrishna

തിരുവനന്തപുരം : മുൻ ഇന്ത്യൻ താരം മുരളികൃഷ്ണ പ്രൊഫഷണൽ ബാസ്‌കറ്റ് ബാളിൽനിന്ന് വിരമിച്ചു. 41 കാരനായ മുരളി ആസാം ഒ.എൻ.ജി.സിക്ക് വേണ്ടി കളിച്ചുവരികയായിരുന്നു.

2003 ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് മുരളി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. 2007 വരെ ഇന്ത്യൻ ടീമംഗമായിരുന്നു. 17 ദേശീയ ചാമ്പ്യൻഷിപ്പുകളിലും കളിച്ചു. 2004, 2012, 2014, 2017 വർഷങ്ങളിൽ ചാമ്പ്യൻസായ ഒ.എൻ.ജി.സി ടീമിലുണ്ടായിരുന്നു.

2002 ലെ ലുധിയാന ദേശീയ ഗെയിംസിൽ കേരള ടീമംഗമായിരുന്നു. എറണാകുളത്ത് ദക്ഷിണറെയിൽവേയിൽ ജോലി ചെയ്യുന്ന ബാസ്കറ്റ് ബാൾ താരമായ ബിൻസിയാണ് ഭാര്യ.