d

പാറശാല: പാസോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃതമായി അതിർത്തി കടന്ന നാല് തമിഴ്‌നാട് സ്വദേശികളെ അമരവിള ചെക്പോസ്റ്റ് എക്‌സസൈസ് അധികൃതർ പിടികൂടി പാറശാല പൊലീസിന് കൈമാറി. തമിഴ്നാട്ടിൽ നിന്ന് ഇടവഴികളിലൂടെ കേരളത്തിൽ എത്തിയവർ കോട്ടയത്ത് നിന്നെത്തിയ കാറിൽ കയറി യാത്ര ചെയ്യവെയാണ് ചെക്പോസ്റ്റിൽ പിയിലായത്.പാറശാല പൊലീസ് എത്തിയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഇവരെ അതേ വാഹനത്തിൽ തന്നെ കളിയിക്കാവിളയിൽ എത്തിച്ച ശേഷം തമിഴ്നാട് ചെക്പോസ്റ്റ് കടത്തി വിടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് ജോലി തേടി പോയ മാർത്താണ്ഡം സ്വദേശികളാണ് തൊഴിലാളികൾ. ഇവരെ തിരിച്ചയച്ചെങ്കിലും ഇവരെ കടത്തിക്കൊണ്ട് പോകാനായി കോട്ടയത്ത് നിന്നെത്തിയ കാറിന്റെ ഉടമ കോട്ടയം കുടമാളൂർ ആർ.സി.പള്ളിക്ക് സമീപം ആന്റണി മഹേന്ദ്രന്റെ (44) പേരിൽ പൊലീസ് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.