water

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് സമീപം പെെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. രണ്ടാഴ്ചയിലേറെയായി കുടിവെള്ളം സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പിലൂടെ ഒഴുകുന്നുണ്ടെങ്കിലും വാട്ടർ അതോറിട്ടി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നടപ്പാതയിൽ കെട്ടിക്കിടന്ന് ചെളിവെള്ളമായി സമീപത്തെ ഒാടയിലേക്കാണ് വെള്ളം ചെന്നെത്തുന്നത്. പൊലീസുകാരടക്കം ഉള്ളവർ എത്തി പൈപ്പ് ശരിയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരാതി അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും സമാന സ്ഥിതി മുൻപും ഉണ്ടായിട്ടുണ്ടെന്നും സമീപത്തെ വ്യാപാരികൾ പറഞ്ഞു.

പൈപ്പ് പൊട്ടലിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.

-സാജൻ തോപ്പിൽ, വ്യാപാരി വ്യവസായി സമിതി വഞ്ചിയൂർ ഏരിയ പ്രസിഡന്റ്