കോവളം: വിഴിഞ്ഞത്ത് ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ചേർന്ന് അവലോകന യോഗം നടത്തി. കൊവിഡ് 19 വ്യാപനമുളളതിനാൽ വന്നുപോകുന്ന തൊഴിലാളികളെ തെർമൽ സ്‌കാനിംഗിന് വിധേയമാക്കിയാവും വിടുകയെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. എം. വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ എ.ഡി.എം. വിനോദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീനാസുകുമാരൻ, അസി. ഡയറക്ടർ രാജു ആനന്ദ്, ഹാർബർ എൻജിനിയറിംഗ് എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. അനിൽ, അസി. എക്സിക്യൂട്ടിവ് എൻജിനിയർ പി.എസ്. സ്വപ്ന, വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീൺ, കോസ്റ്റൽ എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ, വിഴിഞ്ഞം ഇടവ വികാരി ഫാ. ജൂഡിൻ ജസ്റ്റിൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത് എൻ. നൂഹുകണ്ണ്, കൗൺസിലർമാരായ എ. നിസാബീവി, ഡബ്ലിയു. ഷൈനി, ജലഅതോറിറ്റി, കെ.എസ്.ഇ.ബി.അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.