home

തിരുവനന്തപുരം:നഗരത്തിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത ഒരാൾക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഇയാൾ ഡ്രൈവറാണ്. അന്യ സംസ്ഥാന തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി തിരികെ എത്തിയ ശേഷം തുമ്പ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പള്ളിത്തുറയിൽ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയെത്തുടർന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തു. ലോക്ക് ഡൗൺ ലംഘനം നടത്തിയ 12 പേർക്കെതിരെ കേസെടുത്തു. സർക്കാരിന്റെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 133 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ഷോപ്പിംഗ് മാളുകളും ആരാധനാലയങ്ങളും ഹോട്ടലുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുമ്പോൾ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കണം.