കോവളം : ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴമുട്ടത്ത് ഉപവാസ സത്യാഗ്രഹം നടത്തി.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവളം ഏര്യാ സെക്രട്ടറി പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ നേതാവ് ഗോപാലകൃഷ്ണൻ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.രാജേന്ദ്രകുമാർ,പുല്ലുവിള സ്റ്റാൻലി എന്നിവർ പങ്കെടുത്തു. ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി എ.നീലലോഹിത ദാസൻ നാടാർ സമാപന യോഗം ഉദ്ഘാടനം ചെയ്തു.