കോട്ടയം: മൂവാറ്റുപുഴയില്‍ സഹോദരിയെ പ്രണയിച്ച ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി മൂവാറ്റുപുഴ സ്വദേശി ബേസില്‍ എല്‍ദോസിനെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് നഗരത്തിലെ ആളൊഴിഞ്ഞെ കെട്ടിടത്തില്‍ നിന്ന് പിടികൂടിയിരുന്നു. അഖിലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കവലയില്‍ ചൊവ്വാഴ്ച ബേസിലിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.
സഹോദരിയുമായി പ്രണയത്തിലായ അഖില്‍ ശിവനെ ഞായറാഴ്ച വൈകീട്ടാണ് ബേസില്‍ റോഡിലിട്ട് വെട്ടിയത്. തലയ്ക്കും കയ്യിലുംക സാരമായി പരിക്കേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അഖിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്.