sc

ന്യൂഡൽഹി: ആധാർ കാർഡ് നിയമ വിധേയമാക്കിക്കൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സ്വകാര്യത ഉറപ്പാക്കണം എന്നതടക്കമുള്ള നിരവധി ഉപാധികൾ മുന്നോട്ടുവച്ചായിരുന്നു ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയത്.

എന്നാൽ ആധാർ പണ ബില്ലായി പാർലമെന്റിൽ പാസാക്കിയത് നിയമവിരുദ്ധമാണെന്നും, പല ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക