covid

ന്യൂഡൽഹി: കൊവിഡ് ശമനമില്ലാതെ പടരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിതല സമിതിയുടെ യോഗം അല്പസമയത്തിനകം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ അദ്ധ്യക്ഷതിലാണ് യോഗം ചേരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. ഒപ്പം മരണവും.

ഡൽഹി,ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ടുചെയ്യുന്നത്. മരിച്ചവരുൾപ്പെടെ പലരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇത് സമൂഹവ്യാപനത്തിലേക്കാണ് വിരൾ ചൂണ്ടുന്നത്. എന്നാൽ രാജ്യത്ത് സമൂഹവ്യാപനം ഇല്ല എന്നാണ് അധികൃതർ പറയുന്നത്.