covid

ദുബായ്: യു.എ.ഇയിൽ നിന്ന് മറ്റ് സ്വന്തം നാട്ടിലേക്ക് മറ്റ് രാജ്യങ്ങളിലേക്കോ പോകാൻ ആഗ്രഹിക്കുന്നവർ ഉടൻ വിസ പുതുക്കുന്നത് നന്നായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇയിൽ തന്നെ കഴിയുകയാണെങ്കിൽ ഡിസംബർ 31 കഴിഞ്ഞിട്ട് പുതുക്കിയാൽ മതി. അന്നുവരെ കാലാവധി കഴിഞ്ഞ വിസകളുടെ കാലാവധി സർക്കാർ നേരത്തെ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ ഇത് വച്ച് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോവുകയാണ്. അങ്ങനെ പോയവർക്ക് തിരിച്ചെത്താൻ അതാത് രാജ്യങ്ങൾ അനുവദിക്കുന്നില്ല.

വിസ കാലാവധി നീട്ടി നൽകിയത് ആ രാജ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതുക്കിയിട്ട് വേണം രാജ്യം വിടേണ്ടതെന്നാണ് അധികൃതർ പറയുന്നത്. മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകൾക്കാണ് കാലാവധി നീട്ടി നൽകിയത്. അങ്ങനെയുള്ള ഒരുപാടുപേരുണ്ട്. അവരാണ് രാജ്യം വിട്ട് പോയിരിക്കുന്നത്.

: