കൊച്ചി: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തുന്നത് 14 ചാർട്ടേഡ് വിമാനങ്ങൾ. ഗൾഫ്, ആസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും വിമാനങ്ങൾ എത്തുന്നത്. വിവിധ കമ്പനികളും ഏജൻസികളുമാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്.
ഈ വിമാനങ്ങൾ വഴി മൂവായിരത്തിലധികംപേർ നാട്ടിലെത്തും.എത്ര ചാർട്ടർ വിമാനങ്ങൾ വന്നാലും സൗകര്യമൊരുക്കാൻ സജ്ജമാണെന്ന് സിയാൽ അറിയിച്ചിട്ടുണ്ട്. ഈ മാസം 21 വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങൾ ഗൾഫില്‍ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും.