petrol-price-

ന്യൂഡൽഹി: പെട്രാേളിനും ഡീസലിനും എണ്ണക്കമ്പനികൾ ഇന്നും വിലകൂട്ടി. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയ്. തുടർച്ചയായി മൂന്നാംദിവസമാണ് പെട്രോളിനും ഡീസലിനും വിലകൂട്ടുന്നത്. രണ്ടുദിവസം തുടർച്ചയായി 60 പൈസവീതമാണ് കൂട്ടിയത്. 83 ദിവസത്തെ ലോക്ക് ഡൗണിന് ശേഷമായിരുന്നു എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ എൽ.പി.ജിയുടെയും വിവമാന ഇന്ധനത്തിന്റെയും വില പുതുക്കിയിരുന്നു.