pic

കൊച്ചി:ചീങ്കണ്ണിപ്പാലിയിലെ തടയണ പൂർണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി . തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് നൽകിയ ഹർജി തളളിക്കൊണ്ടാണ് തടയണ പൂർണമായും പൊളിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. തടയണ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കോടതി ശരിവയ്ക്കുകയും ചെയ്തു. കളക്ടർ സ്ഥലം സന്ദർശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.