നെടുമങ്ങാട് :പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനമുറി പട്ടിക ആവശ്യപ്പെട്ടതിനാണ് കെ.എസ് ശബരീനാഥൻ എം.എൽ.എയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കള്ളക്കേസ് എടുത്തതെന്നും കേസ് പിൻവലിക്കണമെന്നും നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസറുടെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്യത്തിൽ ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീർ ഉദ്ഘാടനം ചെയ്തു.ആനാട് ജയൻ, കല്ലയം സുകു,എൻ. ജയമോഹനൻ,അഡ്വ.എൻ.ബാജി,നെട്ടിറച്ചിറ ജയൻ,ടി.അർജുനൻ,വട്ടപ്പാറ ചന്ദ്രൻ,സി.ആർ ഉദയകുമാർ,സെയ്ദലി കായ്പാടി,മന്നൂർക്കോണം സജാദ്, അമിനുദീൻ കായ്പാടി,ഹാഷിം റഷീദ്,അഡ്വ.ഉവൈസ് ഖാൻ,എസ് ഷീല,കെ.ജെ.ബിനു,സതീഷ് കുമാർ,എം.എസ്.ബിനു എന്നിവർ പ്രസംഗിച്ചു.