നെടുമങ്ങാട് : പെട്രോൾ, ഡീസൽ വില വർദ്ധനയ്‌ക്കെതിരെ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.സി.പി.എം നെടുമങ്ങാട് ഏര്യാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി.ഷൈജുമോൻ അദ്ധ്യക്ഷത വഹിച്ചു.നോർത്ത് ജില്ലാ ട്രഷറർ എൻ.ബി.ജ്യോതി സ്വാഗതം പറഞ്ഞു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ ഇ.സുരേഷ്, സുജിത് സോമൻ, എസ്.കെ.വിപിൻ,വി.ജെ. അജീഷ്, കെ.ദിനേശ് കുമാർ, എ.സലീം, ജി.എസ്.സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.