നെടുമങ്ങാട് : കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഫസ്റ്റ് ബെൽ ' ഓൺലൈൻ പഠന ക്ലാസ് സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്കായി ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കി. യുണൈറ്റഡ് ബാലവേദി സെക്രട്ടറി കുമാരി ശരണ്യ ഉദ്‌ഘാടനം നിർവഹിച്ചു.വിവിധ ക്ലാസുകളിൽ പഠിക്കുന്ന പതിനഞ്ചോളം കുട്ടികൾ ഓൺലൈൻ പഠനക്ലാസ് സൗകര്യം പ്രയോജനപ്പെടുത്തി.