ak-saseendran

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ നിരത്തുകളിൽ ബസുകൾ കുറഞ്ഞതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി നടപടി. തിരക്കുള്ള ഹ്രസ്വ ദൂര റൂട്ടുകളില്‍ നാളെ മുതല്‍ കൂടുതല്‍ സര്‍വീസ് നടത്തും. സ്വകാര്യ ബസുകള്‍ പിടിവാശി തുടര്‍ന്നാല്‍ യാത്രക്കാര്‍ പൊതുഗതാഗതത്തെ കൈവിടുമെന്നും ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടി.