anju-shaji

കോട്ടയം: അഞ്ജു പി.ഷാജിയുടെ ആത്മഹത്യയെ തുടർന്നുള്ള കോപ്പിയടി ആരോപണത്തെക്കുറിച്ച് മഹാത്മാഗാന്ധി സർവകലാശാല അന്വേഷിക്കും. മൂന്നംഗ സമിതിയാണ് അന്വേഷിക്കുന്നത്. നേരത്തേ സർവകലാശാല ചേർപ്പുകൽ ബി.വി.എം ഹോളിക്രോസ് കോളേജിനോട് വിശദീകരണം ചോദിച്ചിരുന്നു.

ഇന്നുരാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തെ കുടുംബം നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കോളേജ് അധികൃതർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹാൾടിക്കറ്റിൽ ഉത്തരമെഴുതിക്കൊണ്ടുവന്നെന്ന് പറഞ്ഞത്.