തിരുവനന്തപുരം: പൗൾട്രി വികസന കോർപ്പറേഷനിലെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ഓഫീസിൽ വരാൻ കഴിയാത്ത തൊഴിലാളികൾക്ക് 10,000 രൂപ വീതം അഡ്വാൻസ് നൽകാനും ദിവസവേതന കരാർ തൊഴിലാളികളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിക്കാനും മന്ത്രിയും യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. കേരള സ്റ്റേറ്റ് ഫാം വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് സോളമൻ വെട്ടുകാട്, ജനറൽസെക്രട്ടറി പി.എസ്. നായിഡു, അശോകൻ.കെ.വി, സി.ഐ.ടി.യു നേതാക്കളായ കൃഷ്ണകുമാർ, അരുൺ.എസ്, ബിജു, ഐ.എൻ.ടി.യു.സി നേതാവ് വി.ആർ.പ്രതാപൻ, ഹക്കീം എന്നിവരും കെപ്‌കോ ചെയർപേഴ്‌സൺ ചിഞ്ചുറാണി, മാനേജിംഗ് ഡയറക്ടർ വിനോദ് ജോൺ തുടങ്ങി ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്തു.