മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ നടപ്പിലാക്കുന്ന മൂന്ന് കോടി രൂപയുടെ 'അതിജീവനത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായുള്ള 10,000 ഹൈബ്രീഡ് ഫല വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. 100 ജെ.എൽ.ജി ഗ്രൂപ്പുകൾക്കുള്ള 25,000 രൂപ റിവോൾവിംഗ് ഫണ്ടിന്റെ വിതരണം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. ബ്ലോക്ക് പഞ്ചാത്ത് കോമ്പൗണ്ടിൽ ഒരുക്കുന്ന ഉദ്യാനത്തിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമവികസന അഡിഷണൽ കമ്മിഷണർ സന്തോഷ്‌ കുമാർ നിർവഹിച്ചു.പ ച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്തഗം അഡ്വ. ശ്രീകണ്ഠൻ നായർ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമാ ഭായി അമ്മ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. അൻസാർ, എസ്‌ .ഡീന, വിജയകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, മെമ്പർമാരായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്‌. ചന്ദ്രൻ, എസ്‌. സിന്ധു, മഞ്ജു പ്രദീപ്‌, സിന്ധുകുമാരി, സന്ധ്യ സുജയ്, ഗീത സുരേഷ്, എൻ. ദേവ് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലെനിൻ നന്ദി പറഞ്ഞു.