pic

റിയാദ്:കൊവിഡ് ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി മരിച്ചു.മഞ്ഞണിതറയിൽ അപ്പുക്കുട്ടൻ ശർമദൻ എന്ന അമ്പത്തഞ്ചുകാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 26 വർഷമായി അൽസഹ്‌റാൻ കമ്പനിയിൽ ഡോക്യുമെന്റ കൺട്രോളർ ആയി ജോലിനോക്കുകയായിരുന്നു ഇദ്ദേഹം.