തിരുവനന്തപുരം: കൊവിഡ് അവലോകനത്തിനു ശേഷം നടത്തുന്ന മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഇന്നുണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ചില സുപ്രധാന ചർച്ചകൾ ഉള്ളത് കൊണ്ടാണ് പതിവ് വാർത്താസമ്മേളനം ഒഴിവാക്കുന്നതെന്ന് ഓഫീസ് വിശദീകരണം നൽകി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനമായി മാദ്ധ്യമങ്ങളെ കണ്ടത്. മറ്റ് ദിവസങ്ങളിൽ ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.