ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൊവിഡ് പരിശോധയ്ക്ക് വിധേയനായി. ചെറിയ പനിയും തൊണ്ടവേദനയും കാരണം ഞായറാഴ്ച മുതൽ സ്വയം നിരീക്ഷണത്തിലായിരുന്നു. 51 കാരനായ കെജ്‌രിവാളിന് കൊവിഡ് ലക്ഷണങ്ങളാണെന്ന് സംശയമുള്ളതിനാൽ പരിശോധനക്ക് വിധേയനാകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഇന്നലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രമേഹവുമുണ്ട്.
ഇന്ന് അദ്ദേഹത്തിന് കുറച്ച് ആശ്വാസമുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. ആയിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.