pic

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പാലക്കാട് മെഡിക്കൽ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കും.രോഗം കടുത്തവർക്കായി ജില്ലാ ആശുപത്രിയിൽ പ്രത്യേക ബ്ളോക്ക് അനുവദിക്കും. അതേസമയം ഒ.പി വിഭാഗം ജില്ലാ ആശുപത്രിയിൽ തുടരും. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനാലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.