hc

കൊച്ചി: ബസ് ചാർജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേചെയ്തു.സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ ചെയ്തത്. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് നടപടി. ഇതോടെ കൂട്ടിയ നിരക്ക് ഈടാക്കാം. സാമൂഹ്യ അകലം പാലിച്ച് സർവീസ് നടത്തുന്നതിനാലാണ് സർക്കാർ ചാർജ് കൂട്ടിയത്.

എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ ചാർജ് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചിരുന്നു. വിധി പരിശോധിച്ച് തീരുമാനമെടുക്കമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ചാർജ് കൂട്ടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചിട്ടില്ല