കടയ്ക്കാവൂർ: എസ്.എസ്.പി.ബി എച്ച്.എസ്.എസിലെ 1995ബാച്ച് പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ സി.എ.സി.പി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്കുള്ള ടെലിവിഷൻ സെറ്റുകൾ സ്കൂൾ മാനേജ്‌മെന്റിനു കൈമാറി. ഹെഡ്മിസ്ട്രസ് ശോഭ.എ, പി.ടി.എ. പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, മാനേജർ ശ്രീലേഖ, വിപിൻ, മദർ പി.ടി.എ പ്രസിഡന്റ് ഡാളി, അദ്ധ്യാപകരായ ഹരികുമാർ, സിജോവ്‌ സത്യൻ, മനോജ്‌, എന്നിവർ പങ്കെടുത്തു. പൂർവവിദ്യാർത്ഥികളായ നിഷ, സമീർ, സുഹൈബ് എന്നിവർ നേതൃത്വം നൽകി.