കടയ്ക്കാവൂർ: ഓൺലൈൻ ക്ലാസിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഡി.വൈ.എഫ്.ഐ കടയ്ക്കാവൂർ മേഖല കമ്മിറ്റി ടിവിയും കേബിൾ കണക്ഷനും നൽകി. കടയ്ക്കാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ തിനവിള പ്രകാശും, തിനവിള ആർ.എസ് നിവാസിൽ രമണനുമാണ് സ്‌പോൺസർമാർ. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെന്റർ അംഗം സുഹൈൽ, മേഖല പ്രസിഡന്റ് സിദ്ദിഖ്, മേഖല സെക്രട്ടറി വിഷ്ണു എന്നിവർ ചേർന്ന് വിദ്യാർത്ഥിനിയുടെ അച്ഛന് ടി.വി കൈമാറി.