ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി കേന്ദ്രം റദ്ദുചെയ്തതിനെതിരെ എൽ.ഡി.എഫ് ജനപ്രതിനിധികൾ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് മുന്നിൽ ഉപവാസം നടത്തി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, പ്രദീപ് ദിവാകരൻ, മനോജ് ഇടമന, സതീശൻ നായർ,അബ്ദുൽ സലാം, തോന്നയ്ക്കൽ രാജേന്ദ്രൻ, മുട്ടൂകോണം ജയൻ, മുരുക്കുംപുഴ സുനിൽ, സി.പി. ബിജു എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. ജലീൽ, ആർ. രാധ ദേവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എം. യാസിർ, ഗ്രാമപഞ്ചായത്ത് വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ എന്നിവർ ഉപവസിച്ചു. അരുവിക്കര, ശിവഗിരി, ചെമ്പഴന്തി, കോലത്തുംകര, തോന്നയ്ക്കൽ ആശാൻ സ്മാരകം, അണിയൂർ ക്ഷേത്രം, കായിക്കര എന്നിവ ബന്ധിപ്പിച്ചുള്ള ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിയാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. ശിവഗിരിയിൽ പദ്ധതിയുടെ ഉദ്ഘാടനവും നടത്തിയിരുന്നു. തീരുമാനം പിൻവലിക്കുംവരെ ശക്തമായ സമരപരിപാടികളായി മുന്നോട്ട് പോകാനാണ് എൽ.ഡി.എഫ് തീരുമാനം.