തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ഗൾഫ്, വിയറ്റ്നാം, റഷ്യ, ഈജിപ്ത്, ജപ്പാൻ, കാനഡ, ജർമ്മനി, ഫ്രാൻസ്, ആസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നായി ജൂലായ് 2 വരെ 138 വിമാനങ്ങൾ കേരളത്തിൽ എത്തും. തിരുവനന്തപുരം (43), കൊച്ചി (49), കോഴിക്കോട് (33), കണ്ണൂർ (13) എന്നിങ്ങനെയാണ് വിമാനങ്ങൾ എത്തുന്നത്.