പാലോട്:പാലോട് റെയ്ഞ്ചിലെ ചെക്കോണം സെക്ഷനിൽപ്പെട്ട ആദിവാസി ഊരിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വനം വകുപ്പ് ടി.വി വാങ്ങി നൽകി.പേരയം, പാണയം ആദിവാസി ഊരിലെ അഗ്രോസർവ്വീസ് സെന്റർ സ്ഥാപിച്ച ടി.വി ദക്ഷണമേഖല ചീഫ് ഫോറസ്സ് കൺസർവേറ്റർ സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ കെ.ഐ പ്രദീപ് കുമാർ,പനവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി, പാലോട് റെയ്ഞ്ച് ഓഫീസർ ബി.അജിത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.പാണയം,വാഴമല,പട്ടൻവെട്ടി,ചൊക്കൻവിള, മാമൂട്, ഉപ്പനച്ചാംകുഴി തുടങ്ങിയ ആദിവാസി മേഖയിലെ വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.