ആറ്റിങ്ങൽ:മുന്നൊരുക്കങ്ങളില്ലാതെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുത്ത് ബുദ്ധിമുട്ടിക്കുന്നതിനെതിരെ കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.വി.ജയകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബിരാജ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവാഹകസമിതിഅംഗം വി.എസ്.അജിത്ത്കുമാർ,ഡി.സി.സി.ജനറൽ സെക്രട്ടറി മാരായ പി.ഉണ്ണികൃഷ്ണൻ,വക്കം വി.ആർ സുകുമാരൻ,ഡി.സി.സി.ഭാരവാഹികളായ ശങ്കർ,പി.വി.ജോയി,ബാലകൃഷ്ണൻ,ബ്ലോക്ക് ഭാരവാഹികളായ രഘുറാം,ജയചന്ദ്രൻനായർ,വി.വേണു, ഇയാസ്,മുൻകൌൺസിലർ കൃഷ്ണമൂർത്തി,കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.