ആറ്റിങ്ങൽ: വിക്ടേഴ്സ് ചാനലിലെ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ വിദ്യാദാസ്, ദിവ്യാദാസ്, നിത്യാദാസ് എന്നീ കുട്ടികൾക്ക് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പഠന സൗകര്യമൊരുക്കി. വൈദ്യുതി ഇല്ലാത്തതിനാൽ ടി.വി പോലും പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് ടാബ്‌ലറ്റ് പി.സി വീട്ടിലെത്തി കേഡറ്റുകൾ കൈമാറി. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് വാർഡ് മെമ്പർ വഴി സജീകരണം ഒരുക്കുകയും ചെയ്തു. മുദാക്കൽ പഞ്ചായത്തംഗം അഭയൻ, സ്കൂൾ പി.ടി.എ ഭാരവാഹികളായ അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, കെ.ശ്രീകുമാർ, കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.