വിതുര: കെ.എസ്. ശബരിനാഥൻ എം.എൽ.എയുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസ് എടുത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പൊലീസ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,ഷൈലജ ആർ. നായർ, കെ.എൻ.അൻസർ, തൊളിക്കോട് ഷംനാദ് എന്നിവർ പങ്കെടുത്തു.