ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ കൗൺസിൽ നടപടികൾ സമാപിക്കുക ഇനി ദേശീയ ഗാനത്തോടെ. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഇത്തരം ഒരു നടപടിക്രമം പാലിക്കുന്നതെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു. പുതുതലമുറയിൽ ദേശീയബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയഗാനാലാപന പരിപാടിക്ക് തുടക്കം കുറിക്കുന്നത്. 10ന് വൈകിട്ട് നാലിന് ചേരുന്ന കൗൺസിൽ നടപടികളുടെ സമാപനത്തോടെയാണ് ഇത് ആരംഭിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.