കല്ലമ്പലം:ടിവിയും,സ്മാർട്ട് ഫോണുമില്ലാതെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി മണമ്പൂർ പഞ്ചായത്ത്.പത്തോളം പഠന കേന്ദ്രങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിട്ടുള്ളത്.ഉദ്ഘാടനം പന്തടിവില ജയകേരളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ ഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് നിർവഹിച്ചു.ക്ലബ് ഭാരവാഹി പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ് രഞ്ജിനി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ,ആറ്റിങ്ങൽ ബി.പി.ഒ സജി,ബി.ആർ.സി ട്രെയിനർ സുഭാഷ്,പഞ്ചായത്ത് സെക്രട്ടറി അജിത്‌കുമാർ,അദ്ധ്യാപകരായ സതീഷ്‌,ഉണ്ണികൃഷ്ണൻ,ക്ലബ് ഭാരവാഹികൾ,മുൻ ക്ലബ് സെക്രട്ടറി ബിനു മണമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.