sru
SRUTHI

രവി തേജയോടൊപ്പമഭിനയിക്കുന്ന തെലുങ്ക് ചിത്രം ക്രാക്ക് അല്ലാതെ മറ്റൊരു ചിത്രവും കയ്യിലില്ലെങ്കിലും ഇതുവരെ ഒരുഭാഷയിലും താരറാണിയാകാനായില്ലെങ്കിലും ശ്രുതി ഹാസന് ഇൻസ്റ്റഗ്രാമിലുള്ള ഫോളോവേഴ്സിന്റെ എണ്ണത്തെ അതൊന്നും ബാധിച്ചിട്ടില്ല. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ദക്ഷിണേന്ത്യൻ നായികമാരിലൊരാളാണ് ശ്രുതി ഹാസൻ. പതിനാല് മില്യൺ ഫോളോവേഴ്സിനെയാണ് ശ്രുതിഹാസൻ ഇൻസ്റ്റഗ്രാമിൽ നേടിയിരിക്കുന്നത്.

പാചക വീഡിയോകളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത്. രണ്ടിനും ആരാധകരേറെയാണ്.

മുപ്പത്തിരണ്ടുകാരിയായ ശ്രുതി തന്റെ മ്യൂസിക്ക് കരിയറിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.