വിതുര: പട്ടികവർഗ ഓഫീസിൽ അതിക്രമം കാട്ടിയ ശബരിനാഥൻ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, മുൻ ലോക്കൽ സെക്രട്ടറി കെ.വിനീഷ് കുമാർ, പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജുഷ ആനന്ദ്, രാധ, സതീശൻ, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റപ്പള്ളി, കെ.മനോഹരൻകാണി, ആർ.സജയൻ എന്നിവർ പങ്കെടുത്തു.