fireforce

ആറ്റിങ്ങൽ:കിണറ്റിൽ വീണ ആളിനെ ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ ടീം രക്ഷപ്പെടുത്തി.വഞ്ചിയൂർ കട്ടപ്പറമ്പ് ഷീജാ ഭവനിൽ ഗിരീഷാണ് (48)കഴിഞ്ഞ രാത്രി 9 മണിയോടെ വഴിയരികിലുള്ള അയൽവാസിയുടെ 50 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണത്.ഫയർ ഫോഴ്സ് എ.എസ്.ടി.ഒ ടി.ശശികുമാർ,എസ്.എഫ്.ആർ ഓമാരായ സി.ആർ.ചന്ദ്രമോഹൻ,വിദ്യാരാജ്, മനു, എഫ്.ആർ.ഓമാരായ ശ്രീരൂപ്, കെ.ബിനു, ദിനേശ്,സുമിത്ത്, അനിൽകുമാർ, എച്ച്.ജി.സുരേഷ് എന്നിവർ ചേർന്നാണ് ഗിരീഷിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഗിരീഷിനെ ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.