മുടപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് 17 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം കിഴുവിലം ഗ്രാമപഞ്ചായത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഓൺലൈൻ അപേക്ഷ നല്കിയിട്ടുള്ളതും ഹിയറിങ്ങിന് ഹാജരാകാനോ രേഖകൾ ഹാജരാക്കാൻ കഴിയത്തതോ ആയ സമ്മതിദായകർ 11 ന് വൈകിട്ട് 5 നകം ഫോട്ടോ, റേഷൻ കാർഡ് കോപ്പി, ആധാർ കോപ്പി, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കോപ്പി എന്നിവ പഞ്ചായത്താഫീസിൽ നേരിട്ടോ മറ്റു മാർഗങ്ങളിലൂടെയോ എത്തിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം വോട്ടർ പട്ടികയിൽ പേര് ഉൾപെടുത്താൻ കഴിയില്ലെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർ അറിയിച്ചു.