ആറ്റിങ്ങൽ:ലോക്ക് ഡൗൺ മറവിൽ അമിതമായി വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മുദാക്കൽ ഐ.എൻ.ടി.യു.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി വൈദ്യുതി സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ സംസ്ഥന കമ്മിറ്റിഅംഗം മുദാക്കൽ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കോരാണി വിജയൻ അദ്ധ്യക്ഷത വഹിച്ചു.മുദാക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അയിലം മുരളി,സ്ഥിരം സമിതി പ്രസിഡന്റ് വി.ടി.സുഷമ ദേവി,പഞ്ചായത് അംഗങ്ങളായ അഭയൻ, ലാൽകോരാണി,ഗീത,ബ്ലോക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ അഡ്വ.എൻ.രാജൻ,കെ.സി.മോഹനചന്ദ്രൻ,എം.എസ്,​ ശശിധരൻ നായർ,പ്രഹ്ലാദൻ,രാജേന്ദ്രൻ നായർ,രത്നാകരൻ,രാജശേഖരൻ നായർ,അയിലം കമറുദ്ദീൻ,കൃഷ്‌ണൻ നായർ, ഗോപി എന്നിവർ സംസാരിച്ചു.