പൂവാർ:കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരുംകുളം - അമ്പലത്തിൻമൂല റോഡിന്റെ നിർമ്മാണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. 6 കിലോമീറ്റർ റോഡിന് 6 കോടിയാണ് നിർമാണ ചെലവ്. റോഡിനൊപ്പം 6 കലിങ്കുകളും ഓടയും നിർമിക്കും. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അൽ ബീന, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അഹിലേഷ്, റോബിൻസൺ, കരുംകുളം രാധാകൃഷ്ണൻ, കരുംകുളം ജയകുമാർ, ഫ്രീഡ സൈമൺ, ശ്യാമ സെബാസ്റ്റ്യൻ, റജീസ് മേരി, കൊച്ചുതുറ സ്റ്റീഫൻ, ഡന്നീസ് നായകം തുടങ്ങിയവർ പങ്കെടുത്തു.