ന്യൂഡൽഹി: അടുത്ത അദ്ധ്യായന വർഷം മുതൽ സ്‌കൂളുകളിൽ പഠന സമയവും സിലബസുകളും കുറയ്ക്കാൻ ആലോചിക്കുന്നയായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമശ് പൊഖ്രിയാൽ പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതായി മന്ത്രി വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അദ്ധ്യാപകരിൽ നിന്നും വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. അതെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. കൊവിഡിൻെറ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഓൺലൈൻ സംവിധാനങ്ങൾ വഴി പഠനം ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.