ദുബായ്: യു.എ.ഇയിൽ ഇന്ന് 528 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലായം അറിയിച്ചു. 465 പേരുടെ രോഗം ഭേദമാറുകയും ചെയ്തു. രോഗം മാറുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസം പകരുന്നുണ്ട്. 37,000 ലധികം പേരിൽ കൊവിഡ് ടെസ്റ്റുകൾ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. തക്കസമയത്ത് ചികിത്സ നൽകാനാകുന്നതുകൊണ്ടാണ് രോഗം മാറുന്നവരുടെ എണ്ണം കൂടുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 39,904 ആയി. 22,740 പേർ രോഗമുതി നേടി. യു.എ.ഇയിൽ മരിച്ചവരുടെ എണ്ണം 283 ആയി.