തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മുങ്ങിയ കൊവിഡ് ബാധിതനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. കഴിഞ്ഞമാസം ഇരുപത്തൊമ്പതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ഇന്നലെ നടത്തിയ കൊവിഡ് പരിശോധനനിൽ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊവിഡ് വാർഡിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രി നൽകിയിരുന്ന പ്രത്യേക വസ്ത്രം ധരിച്ചാണ് ഇയാൾ മുങ്ങിയത്. കെ.എസ്.ആർ.ടി.സി ബസിൽ ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാർ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങളുൾപ്പെടെയുള്ള നാട്ടുകാർ ഉടൻ ഇയാളെ തടഞ്ഞുവച്ച് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. മെഡിക്കൽ കോളേജിന്റെ ആംബുലൻസിൽ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിക്കും. സംഭവത്തിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. നേരത്തേ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെജി വർഗീസിന്റെ സ്രവപരിശോധന നടത്താൻ വൈകിയെന്ന് മെഡിക്കൽകോളേജിനെതിരെ ആരോപണമുയർന്നിരുന്നു. ജില്ലാ ഭരണകൂടം ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.