പൂവാർ:എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു.അരുമാനൂർ ശാഖാ ഹാളിൽ നടക്കുന്ന ക്ലാസ് യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ ഉദ്ഘാടനം ചെയ്യും.ഇന്ന് രാവിലെ 8.30 ന് ആരംഭിക്കുന്ന ക്ലാസ് മുഴുവൻ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തണമെന്ന് ശാഖാ പ്രസിഡന്റ് കൊടിയിൽ അശോകൻ അഭ്യർത്ഥിച്ചു.