പുതുച്ചേരി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ തെലങ്കാനയ്‌ക്കും തമിഴ്നാടിനും പിന്നാലെ പുതുച്ചേരിയും പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ തീരുമാനിച്ചു. പരീക്ഷകള്‍ നടത്തുന്നത് അപകടമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. മുന്‍ പരീക്ഷകളിലെ മാര്‍ക്കും ഹാജരും കണക്കിലെടുത്ത് മാര്‍ക്ക് നല്‍കും. മുന്‍ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന് 80 ശതമാനവും 20 ശതമാനം ഹാജരിനും മാര്‍ക്ക് നല്‍കാനാണ് സർക്കാർ തീരുമാനം.